Thursday, January 14, 2010

ഹൈതി യിലെ ഭൂകമ്പം നമ്മുക്ക് ഒരു പാഠം





പ്രകൃതിയെ അവഗണിക്കുന്നതിന്റെ ഒരു ഫലം ആണ് നമ്മള്‍ ഹൈതിയില്‍ കണ്ടത് .1920 മുതല്‍ അവിടെ വന നശീകരണം നടന്നു കൊണ്ടിരിക്കുക ആയിരുന്നു അതിനെതിരെ പ്രകൃതിയുടെ പ്രതികരണം ആണ് നമ്മള്‍ ഇപ്പോള്‍ അവിടെ കാണുന്നത്. നാളെ നമ്മുടെ കൊച്ചു കേരളത്തിലും ഇങ്ങനെ ഒരു ഭൂകമ്പം ഉണ്ടായാല്‍ അതിനു കാരണം നമ്മള്‍ തന്നെ യാണ്. പുത്തന്‍ തലമുറയെ പ്രകൃതിയെ സ്നേഹിക്കാന്‍ നമ്മള്‍ പഠിപ്പിക്കുക. അതിനു വേണ്ടത് നമ്മള്‍ ആദ്യം പ്രകൃതിയെ സ്നേഹിക്കണം അത് കണ്ടു വേണം നമ്മുടെ അടുത്ത തലമുറ വളരാന്‍. പ്രകൃതി നല്‍കുന്ന ഇത് പോലത്തെ സന്ദേശം നമ്മള്‍ മനസ്സിലാക്കി പോയാല്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് നല്ല ഒരു ഭാവി ഉണ്ടാകും. ബാങ്കില്‍ പണവും ഉയര്‍ന്ന ബിരുദവും മാത്രം പോര അടുത്ത തലമുറയ്ക്ക് എന്ന് സര്‍വേശ്വരന്‍ നമ്മള്‍ക്ക് തരുന്ന ഒരു സന്ദേശം കൂടിയാണ് ഹൈടിയിലെ ഭൂകമ്പം. ഈ സന്ദേശം ഉള്‍ക്കൊണ്ട്‌ കൊണ്ട് നമ്മള്‍ക്ക് അവിടെ മരണപെട്ടവര്‍ക്ക് വേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കാം.

ബിനു രവീന്ദ്രനാഥന്‍

1 comment:

  1. ഹലോ ബിനു,
    ഹ ഹ... വളരെ നന്നായിട്ടുണ്ട്. ഒരു പ്രീയ ഗാനത്തിനു ശേഷം പ്രകൃതിയെ വാഴ്ത്തി ഒരു ബ്ലോഗ് ആരംഭിക്കുക.. വളരെ കലാത്മകമായിട്ടുണ്ട് എന്നു പറയാതെ വയ്യ... ഇനി അക്ഷരത്തിലൂടെയുളള ഹൃദയത്തിന്റ്റെയും തലച്ചോറിന്റ്റെയും ആകറ്ഷകമായ ഒരു നാടോടി നൃത്തം ഈ ബ്ലോഗിന്റ്റെ വേദികയില് പ്രതീക്ഷിച്ചു കൊണ്ട്, ആശംസകളോടും പ്രാറ്ത്ഥനയോടും........

    ബിജു അച്ചന്.

    ReplyDelete