Thursday, January 14, 2010

യുറോപ്പിലെ ജീവിതം



ജനുവരിയിലെ കടുത്ത മഞ്ഞു പെഴുന്ന യുറോപ്പിലെ ഒരു വെളുപ്പാന്‍ കാലം. പതിവ് പോലെ ജോലിക്ക് പോകാന്‍ ട്രെയിന്‍ കാത്തു ഞാന്‍ നില്‍ക്കുന്നു. ട്രെയിന്‍ വരന്‍ വീണ്ടും 5 മിനിറ്റു വൈകും എന്ന് ആധുനിക യുഗത്തിന്‍റെ പ്രതീകമായി ഞെളിഞ്ഞു നില്‍ക്കുന്ന ഡിജിറ്റല്‍ ബോര്‍ഡില്‍ എഴുതി കാണിക്കുന്നു കൂടാതെ ട്രെയിന്‍ വൈകുന്നതില്‍ ക്ഷമിക്കുക എന്ന് ഒരു സ്ത്രീ ശബ്ദത്തിലൂടെ യാത്രക്കാരെ അറിയിച്ചുകൊണ്ടിരിക്കുന്നു. ഈ 5 മിനിറ്റു പോലും ഇവിടെ വിലപെട്ടതാണ് അതിന്റെ വൈഷമിയം ഓരോ യാത്രക്കാരന്‍റെയും ചേഷ്ടകളില്‍ കാണാം ചിലര്‍ ബൂട്ട് നിലത്തു ചവിട്ടി ശബ്ദം ഉണ്ടാക്കുന്നു ചിലര്‍ അങ്ങോട്ട്‌ ഇങ്ങോട്ടും അക്ഷമയോടെ നടക്കുന്നു ചിലര്‍ mp3 പ്ലയെര്‍ എടുത്തു ചെവിയില്‍ തിരുകുന്നു മറ്റു ചിലര്‍ രാവിലെ കാശു കൊടുക്കാതെ കിട്ടുന്ന പത്രം ഓടിച്ചു നോക്കുന്നു. യുറോപ്പിയന്‍ ജീവിതത്തിലെ മറ്റൊരു ദിവസത്തിന്റെ തുടക്കം ആണ് ......

ട്രെയിന്‍ വന്നു വൈകി ആണേല്‍ പോലും ഇറങ്ങാനുള്ളവര്‍ ഇറങ്ങിയ ശേഷം മാത്രം ആണ് യാത്രികര്‍ കയറുന്നത് ആ മരിയാദ നമ്മള്‍ മലയാളികള്‍ കണ്ടു പഠിക്കേണ്ടത് തന്നെ. എന്റെ മനസ്സില്‍ അടുത്ത് കയറേണ്ട ട്രെയിന്‍ നെ കുറിച്ച് ആണ് വീണ്ടും
2 മിനിറ്റു ഈ ട്രെയിന്‍ വൈകിയാല്‍ അടുത്തത് കിട്ടുമെന്ന് തോന്നുന്നില്ല. വല്ലാത്ത തണുപ്പ് കാരണം എല്ലാ യാത്രികരും അസ്വസ്ഥരാണ് ഇതിനിടയില്‍ ഒരു തണുപ്പും ഇല്ല ഏതോ ആഫ്രിക്കന്‍ രാജിയത്തില്‍ ആണെന്ന പോലെ ഒരു ചെറുപ്പകാരന്‍ ഒരു പ്രശസ്ത കമ്പനിയുടെ പേരെഴുതിയ ടി ഷര്‍ട്ട്‌ മാത്രം ഇട്ടു ഞെളിഞ്ഞു നില്‍ക്കുന്നു. യുറോപ്പിലെ അടുത്ത തലമുറയിലെ ഒരുകണ്ണി ആണ് ഈ ചെറുപ്പക്കാരന്‍... ഇവിടെ ഫാഷന്‍ ഇപ്പോള്‍ ജീന്‍സ് അരക്ക് താഴെ തുടഭാഗത്ത്‌ നിന്ന് ധരിക്കുക എന്നതാണ് നമ്മള്‍ ശ്രദ്ധിക്കുക എപ്പോളും അടിവസ്ത്രം പുറത്തു കാണാതിരിക്കാന്‍ ആണേല്‍ ഇവര്‍ക്ക് അത് പുറത്തു കാണിക്കല്‍ ആണ് പുതിയ ഫാഷന്‍. ഇങ്ങനെ പോയാല്‍ ഇതിന്‍റെ അടുത്ത തലമുറ എന്താ കാണിക്കുക എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല.

ഞാന്‍ പ്രൈമറി സ്കൂളില്‍ പോകുമ്പോള്‍ വഴിയില്‍ കാളക്കു മുക്കുകയര്‍ ഇടുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു അന്ന് ഞാന്‍ എന്‍റെ അമ്മയോട് ചോദിക്കാറുണ്ട് എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്ന് അന്ന് എന്‍റെ അമ്മ പറയാറുണ്ട് കാള കുറുംബെടുക്കുമ്പോള്‍ ശിക്ഷിക്കാന്‍ ആണ് മൂക്ക് കയര്‍ എന്ന്. ഇന്ന് ഞാന്‍ ഈ മൂക്ക് കയറിനു പകരം മൂക്ക് വളയം ഇവിടെ ഓരോ ചെരുപ്പക്കാരിയുടെയും മുക്കിന്മേല്‍ ആണ് കാണുന്നത് ഇതും ചിലപ്പോള്‍ കുറുമ്പ് കാണിക്കുമ്പോള്‍ പിടിച്ചുവലിക്കാന്‍ ആണോ ആവൊ ???? എന്നെ ഞെട്ടിച്ചത് മറ്റൊന്നും അല്ല ഈ കണ്ടത് എല്ലാം ഞാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം നാട്ടില്‍ പോയപ്പോള്‍ അവിടെയും കണ്ടു എന്നതാണ്.... കണ്ടു പഠിക്കേണ്ട മരിയാദകള്‍ പഠിച്ചില്ലേലും ഇതൊക്കെ നമ്മള്‍ മലയാളികള്‍ പഠിക്കും .

തുടരും .....................

No comments:

Post a Comment